എല്ലാ ടൂറിസ്റ്റ് ബസുകളും നിറം മാറ്റണം, ഇളവ് പിന്‍വിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ്

 




തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളില്‍ ഏകീകൃത കളര്‍ കോഡ് നടപ്പാക്കുന്നതില്‍ ഇളവ് വരുത്തിക്കൊണ്ടുള്ള ഉത്തരവില്‍ മോട്ടോര്‍ വാഹന വകുപ്പ് ഭേദഗതി വരുത്തി.

എല്ലാ ടൂറിസ്റ്റ് ബസുകളും കളര്‍ കോഡ് പാലിക്കണമെന്ന് പുതിയ ഉത്തരവിറക്കി. പഴയ വാഹനങ്ങള്‍ അടുത്ത തവണ ഫിറ്റ്നസ് പുതുക്കാന്‍ വരുമ്ബോള്‍ മുതല്‍ നിറം മാറ്റിയാല്‍ മതിയെന്ന ഉത്തരവാണ് തിരുത്തിയത്.

വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് കോണ്‍ട്രാക്‌ട് കാര്യേജ് വാഹനങ്ങള്‍ക്ക് ഒരേ നിറം മോട്ടോര്‍ വാഹന വകുപ്പ് നിര്‍ബന്ധമാക്കിയത്. 2022 ജൂണിന് ശേഷം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളും ഫിറ്റ്നസ് ടെസ്റ്റിന് വരുന്ന വാഹനങ്ങളും വെള്ള പെയിന്‍റ് ചെയ്യണം. എന്നിരുന്നാലും, നിലവില്‍ ഫിറ്റ് ആയ വാഹനങ്ങള്‍ക്ക് അടുത്ത തവണ ഫിറ്റ്നസ് ടെസ്റ്റിനായി വരുന്നതുവരെ നിറം മാറ്റാതെ ഓടാന്‍ കഴിയും എന്നായിരുന്നു ഉത്തരവ്. ഈ ഉത്തരവിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കണ്ടാണ് ഇപ്പോള്‍ ഉത്തരവ് ഭേദഗതി ചെയ്തിരിക്കുന്നത്. 


പുതിയ ഉത്തരവ് പ്രകാരം എല്ലാ കോണ്‍ട്രാക്‌ട് കാര്യേജ് വാഹനങ്ങളും വെള്ളയിലേക്ക് മാറണമെന്നും നിറം മാറ്റാതെ റോഡില്‍ ഇറങ്ങിയാല്‍ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഫിറ്റ്നസും റദ്ദാക്കും. ഉത്തരവിനെതിരെ കോണ്‍ട്രാക്‌ട് കാര്യേജ് ഓണേഴ്സ് അസോസിയേഷന്‍ രംഗത്തെത്തി. എം.വി.ഡിയുടെ ഉത്തരവുകള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നാണ് പരാതി.

Post a Comment

Previous Post Next Post