സംസ്ഥാനത്ത് മഴ തിരിച്ചെത്തുന്നു; ജാഗ്രതാ നിർദ്ദേശം

 


സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ വീണ്ടും മഴ കനത്തേക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ ഒക്ടോബർ 5ാം തീയതി വരെ കേരളത്തിലെ എല്ലാ ജില്ലകളിലും ചിലയിടങ്ങളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴ സാധ്യതയാണ് പ്രവചിക്കുന്നത്. ഇന്ന് ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയിൽ കൂടുതൽ മഴ സാധ്യതയെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Post a Comment

Previous Post Next Post