ലഹരി വസ്തുക്കൾ പിടികൂടാൻ ആലക്കോട് 'ഹീറോ'യുടെ മിന്നൽ പരിശോധന





ആലക്കോട്: ലഹരി വസ്തുക്കൾ പിടികൂടാൻ ആലക്കോട് ടൗണിൽ പോലീസ്,ഡോഗ് സ്ക്വാഡ് മിന്നൽ പരിശോധന നടത്തി. ടൗണിൽ ലിങ്ക് റോഡിലും പരിസരങ്ങളിലുമായാണ്
പോലീസ് നായ ഹീറോ ഉൾപ്പെട്ട സ്ക്വാഡ് പരിശോധന നടത്തിയത്.പാൻമസാല അടക്കമുള്ള ലഹരി വസ്തുക്കളുടെ
വിപണനം ഇതര സംസ്ഥാന തൊഴിലാളി
കൾക്കിടയിൽ അടക്കം ടൗണിലും പരിസരങ്ങളിലും വ്യാപകമായ തായുള്ള സൂചനകളെത്തുടർന്നാണ് എസ്.ഐ: കെ.ഷറഫുദീന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ഉൾപ്പെടെ ഹീറോയും പോലീസ് സംഘവും അരിച്ചുപൊറുക്കി പരിശോധന നടത്തിയെങ്കിലും ലഹരി വസ്തുക്കൾ കണ്ടെത്താനായില്ല.

Post a Comment

Previous Post Next Post