സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

 


തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ്.

രണ്ട് ദിവസംകൊണ്ട് 680 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37320 രൂപയായി.


ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 15 രൂപയാണ് കുറഞ്ഞത്. ഇന്നലെ 25 രൂപ ഉയര്‍ന്നിരുന്നു. വിപണിയിലെ വില 4650 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 10 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ ഉയര്‍ന്നിരുന്നു. നിലവില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3845 രൂപയാണ്.

Post a Comment

Previous Post Next Post