കണ്ണൂർ മാടായി കോളേജിൽ സംഘർഷം

 


കണ്ണൂർ മാടായി കോളേജിൽ സംഘർഷം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് SFI പ്രവർത്തകരുടെ നാമനിർദ്ദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. SFI നൽകിയ 4 നാമനിർദ്ദേശ പത്രികകൾ വരണാധികാരി തള്ളി. ഇതിനു പിന്നാലെ അധ്യാപകർക്കെതിരെ SFI രംഗത്തെത്തി. KSU പ്രവർത്തകരും പക്ഷം ചേർന്നതോടെ സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തി. പൊലീസ് ക്യാമ്പസിലേക്ക് എത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post