പോക്സോ കേസിൽ വയോധികൻ അറസ്റ്റിൽ



ആലക്കോട്: പോക്സോ കേസിൽ വയോധികനെ ആലക്കോട്
പോലീസ് അറസ്റ്റ് ചെയ്തു. മീൻപറ്റി സ്വദേശി ജോയി ജോർജി(77)നെയാണ് ആലക്കോട് സി.ഐ: എം.പി വിനീഷ് കുമാറിന്റെ നിർദേശപ്രകാരം എസ്.ഐ: കെ. ഷറഫുദീനും സംഘവും അറസ്റ്റ് ചെയ്തത്. ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലത്ത് താമസിക്കുന്ന ഇതരസംസ്ഥാന ദമ്പതികളുടെ പത്ത് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറിയെന്ന് 
കണ്ടെത്തിയതിനെത്തുടർന്നാണ്
പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. മീൻപറ്റിക്ക് സമീപം കട നടത്തുന്നയാളാണ് ജോയി. സാധനങ്ങൾ വാങ്ങാൻ പെൺകുട്ടി കടയിലെത്തിയപ്പോഴാണ് സംഭവം. ഇതുസംബന്ധിച്ച് തെളിവുകൾ
സഹിതം ലഭിച്ച പരാതിയെത്തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്തശേഷം പോലീസിൽ
വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥരായ സിന്ധു, പ്രീജ എന്നിവരുടെ നേതൃത്വത്തിൽ പെൺകുട്ടി
യുടെ മൊഴി രേഖപ്പെടുത്തി. തുടർന്നാണ് ജോയിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ  കോടതിയിൽ ഹാജരാക്കി 

Post a Comment

Previous Post Next Post