ആലക്കോട്: ഓവുചാലിന് സ്ലാബ് സ്ഥാപിക്കാത്തതിനെത്തുടർന്ന് യാത്രക്കാർ അപകട ഭീഷണി നേരിടുന്നു. ചാണോക്കുണ്ട് ടൗണിൽ തടിക്കടവ് റോഡ് ജംഗ്ഷനിലാണ് അപകടാവസ്ഥ. തടിക്കടവ്
റോഡിൽ നിന്ന് ആലക്കോട് റോഡിലേക്ക് തിരിയുന്ന ഭാഗത്തായി ഓവുചാലിനായി നിർമ്മിച്ച വലിയ കുഴിയാണ് ഇതുവഴിയുള്ള യാത്രക്കാർക്ക് പേടി സ്വപ്നമായി മാറിയിരിക്കുന്നത്. ഓവുചാലി
നായി കുഴിയെടുത്തുവെങ്കിലും ഇതുവരെ ഇവിടെ റോഡിന്റെ പ്രവൃത്തികൾ പൂർത്തീകരിക്കുകയോ ഓവുചാലിന് സ്ലാബ് സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. ഇതിനിടെ മഴവെള്ളം ഒഴുകിയെത്തി കുഴി വലുതാകുകയും ചെയ്തു. കാട് മൂടികിടക്കുന്നതിനാൽ അപകടാവസ്ഥ ആരുടെയും ശ്രദ്ധയിൽപ്പെടുകയുമില്ല. ഇന്നലെ സ്കൂട്ടി യാത്രക്കാരിയായ യുവതിയും കൂടെയുണ്ടായിരുന്ന കുഞ്ഞും കുഴിക്ക് സമീപം വീണുവെങ്കിലും നാട്ടുകാർ ഓടിയെത്തി ഇരുവരെയും രക്ഷിച്ചതിനാലാണ് അപകടം ഒഴിവായത്. ഭാഗ്യം കൊണ്ടാണ് പിഞ്ചുകുഞ്ഞ് കുഴിയിൽ പതിക്കാതെ രക്ഷപ്പെട്ടത്. അപകടാവസ്ഥ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment