കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്തുകാര്‍ പിടിയില്‍. ദുബായില്‍ നിന്നെത്തിയ ക്യാരിയര്‍ കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശി നടുവില്‍ മുഹമ്മദ് അനീസിന്‍്റെ അറിവോടെയാണ് കണ്ണൂരില്‍ നിന്ന് 4 അംഗ സംഘം ഐഫോണുകളും സ്വര്‍ണവും തട്ടാന്‍ എത്തിയത്.
എന്നാല്‍ പോലീസിന്റെയും കസ്റ്റംസിന്റെയും നേതൃത്വത്തില്‍ നടത്തിയ ഇടപെടലിലൂടെയാണ് ഇവരെ പിടികൂടിയത്.
തലശേരി കതിരൂര്‍ പൊന്ന്യം വെസ്റ്റ് സ്വദേശി പ്രസാദ്, തലശേരി ചാലില്‍ റോഡ് കിരണ്‍, കണ്ണൂര്‍ ധര്‍മടം കളത്തില്‍ വളപ്പില്‍ നിയാസ്, തളിപ്പറമ്ബ് നടുവില്‍ ഗിരീഷ് എന്നിവരാണ് ആസൂത്രണത്തിനിടെ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് പിടിയിലായത്. രണ്ടര ലക്ഷം രൂപ മൂല്യമുള്ള ഐഫോണുകളും 54 ഗ്രാം സ്വര്‍ണവും പൊലീസ് പിടികൂടി.
സാധനം വാങ്ങിയതിന് ശേഷം പൈസ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; യുവതിയെ കടയില്‍ കയറി ആക്രമിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
തിരുവനന്തപുരം: യുവതിയെ കടയില്‍ കയറി ആക്രമിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. എ.ആര്‍ ക്യാമ്ബിലെ ഉദ്യോഗസ്ഥനും കന്റോണ്‍മെന്റ് സ്റ്റേഷനിലെ പോലീസ് ഡ്രൈവറുമായ സുരേഷിനെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വ്യാഴാഴ്ചയാണ് സുരേഷ് യുവതിയെ കടയില്‍ കയറി അക്രമിച്ചത്. സാധനം വാങ്ങിയതിന് ശേഷം പൈസ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു.

Post a Comment