മംഗളൂരുവിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് ഏരുവേശി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

 


മംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കണ്ണൂർ ഏരുവേശി സ്വദേശി അഭിജിത്ത് ( 24 ) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിനിടിച്ചാണ് അപകടം.

കൂടെയുണ്ടായിരുന്ന സുഹൃത്ത് നിഖിൽ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജോലി ആവശ്യത്തിനായാണ് ഇരുവരും മംഗളൂരുവിലെത്തിയത്.

ഏരുവേശി ഏഴാം വാർഡ് മെമ്പർ എം ഡി രാധാമണിയുടെയും മനോജിന്റെയും മകൻ അഭിജിത്ത് ആണ് മരിച്ചത്. ബൈക്ക് ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം.


Post a Comment

Previous Post Next Post