ആലക്കോട് നടക്കുന്ന സം​സ്ഥാ​ന സ​ബ്ജൂ​ണി​യ​ർ സോ​ഫ്റ്റ് ബോ​ൾ ചാമ്പ്യൻഷിപ്പിൽ തൃ​ശൂ​രും മ​ല​പ്പു​റ​വും ഫൈ​ന​ലി​ൽ

 


ആ​ല​ക്കോ​ട് (ക​ണ്ണൂ​ർ): ആ​ല​ക്കോ​ട് മേ​രി​മാ​താ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ലും, എ​ൻ​എ​സ്എ​സ് എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ടി​ലു​മാ​യി ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​ബ്ജൂ​ണി​യ​ർ സോ​ഫ്റ്റ് ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ തൃ​ശൂ​രും, മ​ല​പ്പു​റ​വും ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ തൃ​ശൂ​ർ -തി​രു​വ​ന​ന്ത​പു​ര​ത്തെ (10-0)ത്തി​നും മ​ല​പ്പു​റം പാ​ല​ക്കാ​ടി​നെ (7-0) പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്.

ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ക​ണ്ണൂ​ർ, കോ​ട്ട​യം, മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം ടീ​മു​ക​ൾ സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ണ്ണൂ​ർ ആ​ല​പ്പു​ഴ​യെ ( 7-3), കോ​ട്ട​യം പാ​ല​ക്കാ​ടി​നെ ( 10-2), മ​ല​പ്പു​റം എ​റ​ണാ​കു​ള​ത്തെ (10-3), തി​രു​വ​ന​ന്ത​പു​രം കൊ​ല്ല​ത്തെ (8-3) പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​മി ഫൈ​ന​ലി‍​ൽ പ്ര​വേ​ശി​ച്ച​ത്. സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് ന​ട​ക്കും.

Post a Comment

Previous Post Next Post