മഞ്ചേശ്വരത്ത് സ്കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നു വീണ് അപകടം

 


കാസര്‍ഗോഡ് മഞ്ചേശ്വരത്ത് സ്കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നു വൻ അപകടം. ബേക്കൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലാണ് സംഭവം. മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെ ആണ് പന്തല്‍ തകര്‍ന്നത്. 30 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു അധ്യാപികയ്ക്കും രണ്ടു വിദ്യാർത്ഥികൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള 2 പേരെ മംഗളൂരുവിലേക്ക് മാറ്റി. (കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

Post a Comment

Previous Post Next Post