ആരോഗ്യപ്രവര്‍ത്തകരുടെ കുടിയേറ്റം; കേരളവും യുകെയും ധാരണാ പത്രം ഒപ്പിടും



ലണ്ടന്‍: കേരളത്തില്‍ നിന്ന് യുകെയിലേക്കുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ കുടിയേറ്റം സുഗമമാക്കുന്നതിന് കേരള സര്‍ക്കാരും യുകെയും തമ്മില്‍ നാളെ ധാരണാപത്രം ഒപ്പിടും.

കേരള സര്‍ക്കാറിനു വേണ്ടി നോര്‍ക്ക റൂട്ട്‌സും യു.കെ യില്‍ എന്‍. എച്ച്‌. എസ്സ് (നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ) സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്റഗ്രറ്റഡ് കെയര്‍ ബോര്‍ഡുകളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. 


മുഖ്യമന്ത്രി പിണറായി വിജയന്‍, നേര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ലണ്ടനില്‍ ധാരണാപത്രം ഒപ്പിടുക. സുരക്ഷിതവും സുതാര്യവും നിയമപരവുമായ മാര്‍ഗങ്ങളിലൂടെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകരുടെ കുടിയേറ്റം സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 


പ്രക്രിയ പൂര്‍ത്തിയായ ശേഷം, നവംബറില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യുകെ എംപ്ലോയ്മെന്‍റ് ഫെസ്റ്റ് സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. ആദ്യഘട്ടത്തില്‍ ആരോഗ്യമേഖലയിലെ വിവിധ പ്രൊഫഷണലുകള്‍ക്കായി മൂവായിരത്തിലധികം ഒഴിവുകള്‍ സൃഷ്ടിക്കും.

Post a Comment

Previous Post Next Post