മോര്‍ബി: ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്നുവീണ് 60 പേര്‍ മരിച്ചു.
പാലത്തിലുണ്ടായിരുന്ന ഒട്ടേറെ ആളുകള്‍ നദിയില്‍ വീണതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാലത്തിലും സമീപത്തുമായി നാനൂറോളം പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അഞ്ച് ദിവസം മുന്‍പ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ പാലമാണ് തകര്‍ന്നു വീണത്.
അപകടത്തില്‍പ്പെട്ടവരില്‍ നിരവധി വിനോദസഞ്ചാരികള്‍ ഉണ്ടാകുമെന്ന് ചില പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാന്‍ ആംബുലന്‍സുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഈ സമയം പാലത്തില്‍ 400 ഓളം പേര്‍ ഉണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പരിക്കേറ്റവര്‍ക്ക് സഹായവും പ്രഖ്യാപിച്ചു.
അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായും മറ്റ് ഉദ്യോഗസ്ഥരുമായും സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ടീമുകളെ അടിയന്തരമായി അണിനിരത്തണമെന്ന് മോദി ആവശ്യപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പ്രസ്താവനയില്‍ പറഞ്ഞു.
"സ്ഥിതിഗതികള്‍ സൂക്ഷ്മമായും നിരന്തരമായും നിരീക്ഷിക്കണമെന്നും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്," പിഎംഒ പ്രസ്താവനയില്‍ പറഞ്ഞു.

Post a Comment