ഗൂ​ഗി​ളി​ന് 1337 കോ​ടി രൂ​പ​ പി​ഴ

 


ന്യൂ​ഡ​ൽ​ഹി: ഗൂ​ഗി​ളി​ന് 1337.76 കോ​ടി രൂ​പ​യു​ടെ പി​ഴ ചു​മ​ത്തി കോം​പ​റ്റീ​ഷ​ൻ ക​മ്മീ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ. ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണു​ക​ളെ വാ​ണി​ജ്യ താ​ത്പ​ര്യ​ത്തി​നു മു​ൻ​നി​ർ​ത്തി ചൂ​ഷ​ണം ചെ​യ്ത​തി​നാ​ണ് വ​ൻ പി​ഴ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. മ​റ്റ് സ​മാ​ന ആ​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പ​രി​മി​ത​പ്പെ​ടു​ത്തി​യ​താ​യും ക​ണ്ടെ​ത്തി.


ന്യാ​യ​മ​ല്ലാ​ത്ത വി​പ​ണ​ന രീ​തി​ക​ൾ പാ​ടി​ല്ലെ​ന്നും കോം​പ​റ്റീ​ഷ​ൻ ക​മ്മീ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.


ഗൂ​ഗി​ളി​ന്‍റെ സെ​ർ​ച്ച് എ​ഞ്ചി​ൻ ഉ​പ​യോ​ഗി​ക്കാ​ൻ ഒ​രു സാ​ന്പ​ത്തി​ക ഓ​ഫ​റു​ക​ളും സ്മാ​ർ​ട്ട് ഫോ​ണ്‍ നി​ർ​മാ​താ​ക്ക​ൾ​ക്ക് ന​ൽ​ക​രു​തെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. വി​ഷ​യ​ത്തി​ൽ ഗൂ​ഗി​ൾ ഇ​ന്ത്യ പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല.

Post a Comment

Previous Post Next Post