കണ്ണൂർ ജില്ലയിൽ ഇന്ന് (08/10/22) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ




കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കോവിലകം ട്രാൻസ്ഫോർമർ പരിധിയിൽ ഒക്ടോബർ എട്ട് ശനിയാഴ്ചരാവിലെ ഏഴ് മണി മുതൽ 12 മണി വരെയും, ആഡൂർ ട്രാൻസ്ഫോർമർ പരിധിയിൽ 12 മണി മുതൽ 2.30 വരെ യും ഭാഗികമായി വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കണ്ണൻചാൽ, കെ എസ് ഡിസ്റ്റിലറി, സി എച്ച് എം, വാരം എന്നീ ഭാഗങ്ങളിൽ ഒക്ടോബർ എട്ട് ശനി രാവിലെ ഏഴ് മുതൽ വൈകിട്ട് നാല് മണി വരെയും കരിമ്പുംകര ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.


മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ആലക്കാട് വലിയപള്ളി, ഊരടി, ഏഴുംവയൽ, ഏര്യം ടവർ, ഏര്യം ടൗൺ, കണ്ണങ്കൈ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഒക്ടോബർ എട്ടിന് രാവിലെ ഒമ്പത് മണി മുതൽ നാല് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post