തളിപ്പറമ്പ് : തളിപ്പറമ്പ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, നവീകരിച്ച ഒപി, ലാബ്, ഫാര്‍മസി എന്നിവയുടെ ഉദ്ഘാടനം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിച്ചു.
തളിപ്പറമ്പ് നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആശുപത്രിയോട് ചേര്‍ന്ന് നിര്‍മിച്ച റോഡിന്‍്റെയും പള്‍മണറി റീഹാബിലിറ്റേഷന്‍ സെന്‍്ററിന്‍്റെയും ഉദ്ഘാടനവും എം എല്‍ എ നിര്‍വഹിച്ചു. പശ്ചാത്തല സൗകര്യങ്ങള്‍ ഒരുങ്ങുന്നതോടെ തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയെ ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്താനുള്ള ഫലപ്രദമായ ഇടപെടല്‍ നടത്തുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ പറഞ്ഞു. 45 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് താലൂക്കാശുപത്രിയുടെ വികസനത്തിനായി തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Post a Comment