അമ്മയെ ചിരവ കൊണ്ട് അടിച്ച പത്തൊന്‍പതു വയസുകാരനായ മകന്‍ ആത്മഹത്യ ചെയ്തു

 


കാസര്‍കോട്: മടിക്കൈയില്‍ അമ്മയെ ചിരവ കൊണ്ട് അടിച്ച ശേഷം മകന്‍ തൂങ്ങി മരിച്ചു. 19 വയസുള്ള സുജിത്താണ് ജീവനൊടുക്കിയത്.

മടിക്കൈ ആലയി പട്ടുവക്കാരന്‍ വീട്ടില്‍ സുധയുടെ തലയ്ക്ക് ചിരവ കൊണ്ട് അടിച്ച്‌ പരിക്കേല്‍പ്പിക്കുകയായിരുന്നു.

ചിരവ കൊണ്ട് അടിയേറ്റ സുധ ബോധം കെട്ട് വീണു. പിന്നീട് ബോധം തെളിഞ്ഞ് കണ്ണ് തുറന്ന് നോക്കിയപ്പോഴാണ് മകന്‍ സുജിത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സുധ അലറി വിളിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരേയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും സുജിത്ത് മരിച്ചിരുന്നു.

Post a Comment

Previous Post Next Post