തളിപ്പറമ്പിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ




തളിപ്പറമ്പ്:ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ.കണ്ണൂർ പയ്യന്നൂർ റൂട്ടിലോടുന്ന മാധവി ബസ്സിന്റെ ഡ്രൈവർ മാലൂർ ശിവപുരം സ്വദേശി ജിജേഷ് വി. വിയാണ് അറസ്റ്റിലായത്.  ശനിയാഴ്ചയാണ് അപകടം നടന്നത്.പയ്യന്നൂരിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന മാധവി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ചുഴലി പൊള്ളയാട്ടെ ചിറക്കര വീട്ടിൽ പത്മനാഭൻറെ മകൻ സിവി ആഷിത്ത് ആണ് മരിച്ചത്. 


രണ്ടുമാസത്തിനിടെ തളിപ്പറമ്പിൽ മരണത്തിനിടയാക്കിയ രണ്ടാമത്തെ ബസ് അപകടമാണ് ഇത്. കുറച്ചു നാളുകൾക്കു മുൻപാണ് കുറ്റിക്കോൽ ദേശീയപാതയിൽ ബസ് മറിഞ്ഞ് യുവതി മരണപ്പെട്ടത്. ബസ്സിന്റെ അമിതവേഗതയും ഡ്രൈവർമാരുടെ അശ്രദ്ധയുമാണ് ഈ രണ്ട് അപകടങ്ങൾക്കും കാരണം എന്നതിൽ സംശയമില്ല. ഇതിനെതിരെ ശക്തമായ നടപടിയുമായി രംഗത്തുവന്നിരിക്കുകയാണ് തളിപ്പറമ്പ് പോലീസ്. 


അപകടം നടന്ന് രണ്ട് ദിവസത്തിനകം പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. സി ഐ എ വി ദിനേശൻ എസ് ഐ ദിനേശൻ കൊതേരി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.അമിതവേഗതയിൽ ട്രാഫിക് നിയമങ്ങൾ പാലിക്കാതെ സർവീസ് നടത്തുന്ന ബസ്സുകൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തളിപ്പറമ്പ് പോലീസ് അറിയിച്ചു.



Post a Comment

Previous Post Next Post