രാജ്പഥിനും പേരുമാറ്റം, പുതിയ പേര് നിര്‍ദേശിച്ചു

 


ദില്ലി: രാജ്പഥിന്‍റെ പേരുമാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍. രാജ്പഥിന്‍റെ പേര് മാറ്റി കര്‍ത്തവ്യ പഥ് എന്നാക്കി.

നേതാജി പ്രതിമ മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള വഴിയുടെ പേരാണ് മാറ്റിയത്. രാജ്പഥും പുല്‍ മൈതാനവും ഉള്‍പ്പടെയുള്ള ഭാഗം ഇനി കര്‍ത്തവ്യപഥ് എന്നാക്കും. അടിമത്തതിന്‍റെ അവസാന ശേഷിപ്പും ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി പുതുക്കി പണിത രാജ്പഥും അനുബന്ധ സ്ഥലങ്ങളും ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പേര് മാറ്റുന്നത്. ബ്രിട്ടിഷ് ഭരണാധികാരി ആയിരുന്ന ജോര്‍ജ് അഞ്ചാമന്‍ രാജാവിനോടുള്ള ബഹുമാന സൂചകമായാണ് കിങ്സ് വേ അഥവാ രാജ്പഥ് എന്ന് പേര് ഉപയോഗിച്ചിരുന്നത്. രാജ്യത്തെ ആദ്യത്തെ സ്വദേശീയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് വിക്ഷേപണ വേളയില്‍ നാവികസേന ബ്രിട്ടീഷ് കാലത്തുള്ള പതാക മാറ്റിയിരുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ വസതി സ്ഥിതി റേസ് കോഴ്‌സ് റോഡിന്‍റെ പേര് ലോക് കല്യാണ്‍ മാര്‍ഗ് എന്നാക്കി മാറ്റിയിരുന്നു.

Post a Comment

Previous Post Next Post