ചെറുപുഴ: പ്രാപ്പൊയിൽ ഈസ്റ്റിൽ പട്ടി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി തൂണിലിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇന്ന് രാവിലെ 9.30ന് എയ്യൻകല്ലിൽ നിന്നും പ്രാപ്പൊയിലേയ്ക്ക് വരികയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോ ഡ്രൈവർ ഗോപി (52), എയ്യൻകല്ല് അങ്കണവാടി ടീച്ചർ സുധ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം തകർന്നു.
പ്രാപ്പൊയിൽ പട്ടി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി തൂണിലിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
Alakode News
0
Post a Comment