തിരുവനന്തപുരം: പൊതുജനങ്ങളുടെ സഹായത്തോടെ മുന്‍ഗണനാ വിഭാഗത്തിലെ അനര്‍ഹരെ കണ്ടെത്താനായി പൊതുവിതരണ വകുപ്പ് ഓപ്പറേഷന് യെല്ലോ എന്ന പേരില്‍ പരിശോധന സംഘടിപ്പിക്കുന്നു.
24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന 9188527301 എന്ന മൊബൈല്‍ നന്പരിലും 1967 എന്ന ടോള്‍ഫ്രീ നന്പരിലും പൊതുജനങ്ങള്‍ക്ക് അനര്‍ഹമായി കാര്‍ഡ് കൈവശമുള്ളവരെപ്പറ്റി അറിയിക്കാം. വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് മന്ത്രി ജി.ആര്. അനില്‍ അറിയിച്ചു.
അനര്‍ഹരായ 2.54 ലക്ഷത്തോളം പേര് കാര്‍ഡ് നല്‍കിയതിനെ തുടര്‍ന്ന് പുതിയ കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നല്‍കിയതായി മന്ത്രി അറിയിച്ചു.

Post a Comment