കള്ള ടാക്സി സർവീസ് നടത്തിയത് കരുവഞ്ചാലിൽ ഡ്രൈവർമാർ തടഞ്ഞു



ആലക്കോട്: സ്വകാര്യ കാർ കള്ള ടാക്സി
സർവീസ് നടത്തിയത് ടാക്സി ഡ്രൈവർമാർ ചേർന്ന് തടഞ്ഞു.കഴിഞ്ഞ ദിവസം കരുവഞ്ചാൽ ടൗണിലാണ് സംഭവം. കൊട്ടിയാട് കവലയിൽ നിന്ന് ഇരിട്ടിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്നു സ്വകാര്യ കാർ.ഇത് സംബന്ധിച്ച് വിവരം ലഭിച്ചതോടെ സംയുക്ത ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ആഭിമുഖ്യത്തിൽ ഡ്രൈവർമാർ ചേർന്ന് കാർ തടയുകയായിരുന്നു. കള്ള ടാക്സി സർവീസ് അനുവദിക്കുകയില്ലെന്നും ഡ്രൈവർമാർ വ്യക്തമാക്കി. തുടർന്ന് കള്ള ടാക്സി ഒഴിവാക്കി ആലക്കോട് നിന്നുള്ള ടാക്സി വാഹനത്തിലാണ് യാത്രക്കാർ ഇരിട്ടിയിലേക്ക് യാത്ര തുടർന്നത് . പ്രതികൂല
സാഹചര്യങ്ങളെ അതിജീവിച്ചാണ് 
ടാക്സി സർവീസ് നടത്തുന്നത് 
ടാക്സി ഡ്രൈവർമാർ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ കള്ള ടാക്സി വ്യാപകമായിരിക്കുന്നത് ഡ്രൈവർമാരെ പട്ടിണിയിലേക്ക്
തള്ളിവിട്ടിരിക്കുകയാണ്.

Post a Comment

Previous Post Next Post