ചണ്ഡീഗഡ്: പഞ്ചാബിലെ ജലന്ധറില്‍ മലയാളി വിദ്യാര്‍ഥിനി ജീവനൊടുക്കി. ജലന്ധറിലെ ലവ്‍ ലി പ്രഫഷണല്‍ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ജീവനൊടുക്കിയത്.
ഡിസൈനിംഗ് കോഴ്സ് പഠിക്കുന്ന അഗ്നി എസ്. ദിലീപിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാര്‍ഥിക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലയിൽ വിദ്യാര്‍ഥികൾ പ്രതിഷേധിച്ചു. അതേസമയം, വ്യക്തിപരമായ കാരണങ്ങളാലാണ് അത്മഹത്യയെന്നാണ് സര്‍വകലാശാല പറയുന്നത്.
അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും സര്‍വകലാശാല വ്യക്തമാക്കി. ഇതിനിടെ, സംഭവത്തിൽ പോലീസ് കേസെടുത്തു. മലയാളി വിദ്യാർഥിയുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസ്.
Post a Comment