ന്യൂഡല്‍ഹി: സെപ്തംബര്‍ 27 മുതല്‍ ഭരണഘടനാ ബെഞ്ചിന്റെ എല്ലാ നടപടികളും സുപ്രിംകോടതി അതിന്റെ വെബ്‌സൈറ്റില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ വെല്ലുവിളികള്‍, ജമ്മു കശ്മീരിന് പ്രത്യേക പദവി 370 പ്രകാരമുള്ള പ്രത്യേക പദവി റദ്ദാക്കല്‍ തുടങ്ങിയ കേസുകളിലേതടക്കമുള്ള നടപടികള്‍ ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള പൗരാവകാശങ്ങള്‍ അനുസരിച്ച് കോടതി നടപടികളുടെ ലൈവ് സ്ട്രീമിംഗിന് അനുകൂലമായി 2018-ല്‍ സുപ്രിംകോടതി വിധിച്ചിരുന്നെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. പുതിയ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) ഉദയ് ഉമേഷ് ലളിത് അധികാരമേറ്റതിന് ശേഷമുള്ള സുപ്രധാന തീരുമാനങ്ങളില്‍ ഒന്നാണിത്. ജഡ്ജിമാരുടെ ഫുള്‍ കോര്‍ട്ട് മീറ്റിങ്ങിലായിരുന്നു സുപ്രധാനമായ തീരുമാനം.
ആദ്യഘട്ടത്തില്‍ യൂട്യൂബിലൂടെ ആകും ലൈവ് സ്ട്രീമിങ്. നിലവില്‍ ഗുജറാത്ത്, കര്‍ണാടക, പട്‌ന, ഒറീസ, ജാര്‍ഖണ്ഡ് ഹൈക്കോടതികള്‍ നിലവില്‍ കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
Post a Comment