ചട്ടമ്പി ഇന്ന് തന്നെ എത്തും; ആദ്യ ഷോ വൈകീട്ട്

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചട്ടമ്പി സിനിമയുടെ റിലീസ് ഇന്ന് തന്നെ നടക്കും. ഹര്‍ത്താല്‍ പരിഗണിച്ച് വൈകീട്ട് 6 മണിക്ക് ശേഷമാകും ആദ്യ ഷോ നടക്കുക. ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി നിർമ്മിച്ച ചിത്രം 1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു ചട്ടമ്പിയുടെ കഥയാണ് പറയുന്നത്. ഡോൺ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫർ കൂടിയായ അലക്‌സ് ജോസഫ് ആണ്.

Post a Comment

Previous Post Next Post