തിയേറ്ററുകൾ ഇളക്കി മറിച്ച 'സീതാരാമനും തല്ലുമാല'യും ഒടിടിയിലേക്ക്

 


ടൊവിനോ തോമസ് നായകനായ ചിത്രം 'തല്ലുമാല' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 11 മുതല്‍ 'തല്ലുമാല' നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യും. ഓഗസ്റ്റ് 12ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ ബോക്സ്ഓഫീസ് കളക്ഷൻ 30 കോടി പിന്നിട്ടു. അതേസമയം ദുൽഖർ സൽമാൻ നായകനായി എത്തിയ ബഹുഭാഷാ ചിത്രം 'സീതാരാമം' ആമസോൺ പ്രൈമിൽ സെപ്റ്റംബർ 9ന് റിലീസ് ചെയ്യും.

Post a Comment

Previous Post Next Post