മലപ്പുറത്ത് ഓട്ടോയില്‍ കയറിയ യുവതിയെ ബലാത്സംഗം ചെയ്തു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

 


വഴിക്കടവ് (മലപ്പുറം): ഓട്ടോയില്‍ കയറിയ യുവതിയെ കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍.

മരുത അയ്യപ്പന്‍ പൊട്ടിയിലെ ഓട്ടോ ഡ്രൈവര്‍ തോരപ്പ ജലീഷ് ബാബു എന്ന ബാബു (41) ആണ് പൊലീസിന്റെ പിടിയിലായത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശമനുസരിച്ച്‌ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ നിലമ്ബൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ഏഴരയോടെ ജോലി കഴിഞ്ഞ് വഴിക്കടവില്‍ നിന്ന് വീട്ടിലേക്കു പോകാന്‍ യുവതി ഓട്ടോ വിളിച്ചിരുന്നു. ഡ്രൈവര്‍ ബാബു ഓട്ടോ വഴിതിരിച്ചു വിട്ട് മാമാങ്കര ഇരുള്‍കുന്ന് എന്ന സ്ഥലത്തെ കാട്ടിലേക്കു കൊണ്ടു പോയി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

Post a Comment

Previous Post Next Post