ഓണം അടുക്കുന്നതോടെ പച്ചക്കറി വില കുതിക്കുന്നു

 


ഓണം അടുത്തതോടെ തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറി വിലയും ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. പച്ചക്കറികളുടെ വില വര്‍ദ്ധനവിന് കാരണം ആവശ്യക്കാര്‍ കൂടിയതാണെന്ന് വ്യാപാരികള്‍ പറഞ്ഞു.


തിരുവോണം എത്തുന്നതോടെ വില ഇനിയും ഉയരും.

തെക്കന്‍ തമിഴ്നാട്ടിലെ തേവാരം, ചിന്നമണ്ണൂര്‍, കമ്ബം, തേനി, ചിലയംപെട്ടി തുടങ്ങിയ സ്ഥലങ്ങളിലെ പച്ചക്കറിത്തോട്ടങ്ങളുടെ പ്രധാന വിപണിയാണ് കേരളം. ഓണം മനസ്സില്‍ വച്ചാണ് പലപ്പോഴും വിളകള്‍ ക്രമീകരിക്കുന്നത്.

മഴയും മുല്ലപ്പെരിയാറില്‍ നിന്ന് ആവശ്യത്തിന് വെള്ളവും ലഭിച്ചതോടെ എല്ലാ പച്ചക്കറികളും നൂറു മേനി വിളഞ്ഞു. കഴിഞ്ഞയാഴ്ച വരെ വില കുറഞ്ഞിരുന്ന പച്ചക്കറികളുടെ വില ഓണത്തോടെ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്.

Post a Comment

Previous Post Next Post