തിരുവനന്തപുരം: വെള്ളിയാഴ്ച സാധാരണ പോലെ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി. ഇതുമായി ബന്ധപ്പെട്ട് എല്ലാ യൂണിറ്റുകൾക്കും കെഎസ്ആർടിസി നിർദേശം നൽകി. പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
ആശുപത്രികൾ, വിമാനത്താവളങ്ങൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സർവീസ് നടത്തും. എന്തെങ്കിലും ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ പോലീസ് സഹായം തേടാനും മുന്‍കൂട്ടി പോലീസ് സഹായം ആവശ്യമുണ്ടെങ്കില്‍ അതിന് രേഖാമൂലം അപേക്ഷ നല്കുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post a Comment