കരുവഞ്ചാൽ: ദേശീയ ജൂണിയർ വടംവലി മത്സരത്തിൽ സ്വർണ്ണ മെഡൽ ജേതാക്കളായ അലീഷ ബേബി, അന്ന സാൻഡ്രിയ ഷിബു എന്നിവർക്കും സംസ്ഥാന മത്സരത്തിൽ സ്വർണമെഡൽ ജേതാക്കളായ അലൻ തോമസ്, അഭിനവ് സാജു മാത്യു,
എയ്ഞ്ചല രാജേഷ്, നിയ റോസ് റെജി, വിനയ എം പി, സാവിയോ ജോൺസൺ, അൽഫോൻസ സെബാസ്റ്റ്യൻ, ദിയ മരിയ ടോമി, കാതറിൻ ബിജു, നെവിൻ ബെന്നി, പി.എസ്. ദുർഗ,പരിശീലകാരായ ഷൈജൻ ചാക്കോ, കുര്യൻ ജോസ്, ജോസ് ജോസഫ്, എന്നിവർക്ക് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളി അധ്യക്ഷത വഹിച്ചു. ഫാ. തോമസ് തെങ്ങുംപള്ളി, ബിജു ജോസഫ്, സാലി ജോഷി, സോഫിയ ചെറിയാൻ, ബെന്നി പുത്തൻനട ,കെ. ബാലകൃഷ്ണൻ, ജയിംസ് പുത്തൻപുര, പ്രകാശ് പുത്തേട്ട്, വിജയകുമാർ ചാലിൽ,അലീഷ ബേബി എന്നിവർ പ്രസംഗിച്ചു.

Post a Comment