കണ്ണൂർ:ഓണ തിരക്ക് കണക്കിലെടുത്ത് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കോർപ്പറേഷൻ ഓഫീസിൽ ചേർന്ന ഗതാഗത കമ്മിറ്റി യോഗത്തിൽ തീരുമാനം.
സെപ്റ്റംബർ നാലു മുതൽ പഴയ ബസ് സ്റ്റാൻഡിലേക്ക് ബസുകൾക്ക് പ്രവേശനം അനുവദിക്കില്ല. പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് വരുന്ന ബസുകൾ ജില്ലാ ബാങ്ക്- സ്റ്റേഡിയം വഴി പോകണം. ടൗണിൽ അനധികൃത പാർക്കിങ് അനുവദിക്കില്ല.
പോലീസിന്‍റെ നിർദേശങ്ങൾക്ക് അനുസരിച്ചു മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യണം. കോർപ്പറേഷനിൽ നിന്ന് മുൻകൂട്ടി അനുവാദം വാങ്ങിയവർക്ക് മാത്രമേ നഗരത്തിൽ തെരുവ് കച്ചവടത്തിന് സ്ഥലം അനുവദിക്കുകയുള്ളൂ. താത്കാലിക പൂക്കച്ചവടം നടത്തുന്നതിന് പഴയ ബസ്‌സ്റ്റാൻഡിൽ സൗകര്യമൊരുക്കും.
%20(9).jpeg)
Post a Comment