തിരുവനന്തപുരം വർക്കലയിൽ നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ സ്വദേശി നിഖിതയെ (26) ആണ് ഭർത്താവ് അനീഷ് (35) നിലവിളക്ക് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. പ്രതിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതർക്കത്തിന് ഒടുവിലായിരുന്നു കൊലപാതകം. ഭാര്യയോടുള്ള അനീഷിന്റെ സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
.jpg)
Post a Comment