തളിപ്പറമ്പ്: നഗരസഭാ ബസ്റ്റാന്റിലെ കടകൾ അടച്ചാൽ പിന്നെ നഗരത്തിന്റെ കണ്ണുകളടഞ്ഞു എന്ന് പറയേണ്ട അവസ്ഥയാണിപ്പോൾ തളിപ്പറമ്പിനുള്ളത്. രാത്രി ഷോപ്പിംഗ് കോംപ്ലക്സിലെ കടകളടക്കുന്നതോടെ ബസ്റ്റാന്റ് പൂർണമായി ഇരുട്ടിലാവും. പാസഞ്ചർ ലോബിയിൽ പേരിന് പോലും ഒരു വെളിച്ചമില്ല. ബസ്റ്റാന്റിലെ ഹൈമാസ്റ്റ് ലാമ്പും പണിമുടക്കിയ നിലയിലാണ്. നഗരഭരണാധികാരികൾ വിഷയത്തിൽകാര്യമായ നടപടികൾ എടുക്കാത്ത സാഹചര്യത്തിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
Post a Comment