ന്യൂഡല്‍ഹി: കാറുകളിലെ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ മുന്നറിയിപ്പ് നല്കുന്ന സെന്‍സര്‍ അലാറം നിശബ്ദമാക്കുന്ന ക്ലിപ്പുകള്‍ വില്‍ക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇ-കൊമേഴ്സ് വന്പന് ആമസോണിനോട് ആവശ്യപ്പെട്ടു.
രാജ്യത്ത് വര്‍ധിച്ചുവരുന്ന വാഹനാപകട മരണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ നിരന്തരം അലാറം മുഴക്കി മുന്നറിയിപ്പ് നല്കുന്ന സെന്‍സര്‍ നിശബ്ദമാക്കാന്‍ സാധിക്കുന്ന പ്രത്യേക തരം ക്ലിപ്പ് ഉപകരണം ഓണ്‍ലൈനില്‍ സുലഭമാണ്. ഇവയുടെ വില്പന രാജ്യത്ത് ഇപ്പോഴും നിയമവിധേയമാണ്. ഈ സാഹചര്യത്തിലാണ് ആമസോണിന് നിര്‍ദേശം നല്‍കിയതെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
ടാറ്റാ ഗ്രുപ്പ് മുന്‍ ചെയര്മാന് സൈറസ് മിസ്ത്രിയുടെ മരണത്തിന് കാരണം സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് മൂലമാണെന്ന് കണ്ടെത്തലിനിടെയാണ് ഈ നിര്‍ദേശം പുറത്തുവന്നതെന്ന കാര്യം ശ്രദ്ധേയമാണ്.

Post a Comment