കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കണ്ണാടി പറമ്ബില്‍ തെരുവുനായ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരുക്ക്. വീട്ടുമുറ്റത്ത് നിന്നിരുന്ന വീട്ടമ്മയെ ആക്രമിച്ച തെരുവനായ കൈപ്പത്തി കടിച്ചെടുത്തു.
വളര്‍ത്തുമൃഗങ്ങളെയടക്കം തെരുവുനായകള്‍ ആക്രമിക്കുന്നുണ്ട്. പ്രായമയവര്‍ മുതല്‍ കുട്ടികള്‍ വരെയാണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്.
തിരുവനന്തപുരത്ത് കാട്ടക്കടയില്‍ ഇന്നലെ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ നാലു പേര്‍ക്ക് നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായി. ആമച്ചല്‍, പ്ലാവൂര്‍ എന്നീ സ്ഥലങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചല്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തു കാത്തുനില്‍ക്കുകയിരുന്ന രണ്ട് കുട്ടികള്‍ക്കും ബസില്‍ നിന്ന് ഇറങ്ങിയ കുട്ടിക്കും കടിയേറ്റു. ഇവരെ കടിച്ച ശേഷം ഓടിപ്പോയ നായ ഒരു യുവതിയെയും ആക്രമിച്ചു.

Post a Comment