‘ഞങ്ങൾ ആന പാപ്പാന്‍ ആകാന്‍ പോകുന്നു. പൊലീസ് തപ്പി വരേണ്ട. മാസത്തിലൊരിക്കല്‍ ഞങ്ങള്‍ വീട്ടില്‍ വരാം.’ കത്തെഴുതി വച്ച് ആന പാപ്പാന്മാരാകാൻ നാടുവിട്ട മൂന്ന് എട്ടാംക്ലാസ് വിദ്യാര്‍ത്ഥികളെയും പിടികൂടി



കുന്നംകുളത്തുനിന്ന് ആന പാപ്പാന്മാർ ആകാൻ നാടുവിട്ട മൂന്നു കുട്ടികളെ കണ്ടെത്തി. തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യബസിൽ ഉറങ്ങുകയായിരുന്നു കുട്ടികൾ.

ആനപാപ്പാന്‍മാരാകണം, ഇതിനായി കോട്ടയത്തേക്ക് പോകുന്നുവെന്ന് കത്തെഴുതി വച്ചിട്ടാണ് മൂന്ന് വിദ്യാര്‍ത്ഥികളും നാടുവിട്ടത്. തൃശൂര്‍ കുന്നംകുളം പഴഞ്ഞി ഗവണ്‍മെന്റ് സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികളാണ് കത്തെഴുതിവച്ച് കടന്നത്. ആനപാപ്പാന്‍മാരാകണമെന്നാണ് ആഗ്രഹമെന്നും അതിനായി കോട്ടയത്തേക്ക് പോകുകയാണെന്നുമാണ് കത്തില്‍ കുട്ടികള്‍ എഴുതിയിരുന്നത്. പൊലീസ് തപ്പിവരേണ്ടെന്നും കത്തില്‍ കുട്ടികള്‍ എഴുതിയിട്ടുണ്ട്.

Post a Comment

Previous Post Next Post