ഭാരത് ഗ്യാസ് എല്‍പിജി പ്ലാന്‍റ് ട്രക്ക് ഡ്രൈവര്‍മാര്‍ ചൊവ്വാഴ്ച പണിമുടക്കും

 


കൊച്ചി: അമ്പലമുകള്‍ ഭാരത് ഗ്യാസ് എല്‍പിജി പ്ലാന്‍റിലെ ട്രക്ക് ഡ്രൈവര്‍മാര്‍ നാളെ സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തില്‍ പണിമുടക്കും.

തൊഴിലാളി സംഘടനകളും ഉടമകളും കമ്പനി മാനേജ്മെന്‍റുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പിലാക്കുക, പ്രാഥമിക കര്‍മങ്ങള്‍ നിറവേറ്റുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുക, മുഴുവന്‍ ട്രക്കുകളും പാര്‍ക്ക് ചെയ്യാന്‍ കഴിയും വിധം പാര്‍ക്കിംഗ് മൈതാനം വലുതാക്കുക മുതലായ ആവശ്യങ്ങളാണ് ഡ്രൈവര്‍മാര്‍ മുന്നോട്ട് വയ്ക്കുന്നത്.

Post a Comment

Previous Post Next Post