80 പേര്‍ക്ക് 40,000 രൂപ വീതം ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; 3 പേര്‍ പിടിയില്‍



കൊല്ലം : ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ പണം തട്ടിയ കേസിലെ 3 പ്രതികളെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം ജില്ലയിലെ തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ 80 ഓളം പേര്‍ക്ക് 40,000 രൂപ വീതം നല്‍കാമെന്ന് പറഞ്ഞാണ് പണം തട്ടിയത്.

മൈനാഗപ്പള്ളി നന്ദിയാട്ടുവടക്കത്തില്‍ അഖിലാസ് (29), പെരുമ്ബുഴ ആളൊളില്‍ പടിഞ്ഞാറ്റതില്‍ വീട്ടില്‍ ശ്യം (26), ശൂരനാട് കൊച്ചുവീട്ടില്‍ രാഹുല്‍ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വായ്പ നല്‍കണമെങ്കില്‍ ആദ്യ ഗഡുവായി പണം നല്‍കണമെന്ന് പറഞ്ഞായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്.

പണം അടച്ചവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തെന്മല ഇന്‍സ്‌പെക്ടര്‍ കെ. ശ്യാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളില്‍ രണ്ടുപേരെ തെന്മല - കുളത്തുപുഴ പാതയില്‍ നിന്നും ഒരാളെ കുറ്റാലത്തു നിന്നും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post