മ​ഞ്ഞ​പ്പു​ല്ല്-​പൈ​ത​ൽ​മ​ല ട്ര​ക്ക് പാ​ത്തി​ന് ഭ​ര​ണാ​നു​മ​തി



ആ​ല​ക്കോ​ട്: ജോ​ൺ ബ്രി​ട്ടാ​സ് എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ഞ​പ്പു​ല്ലി​ൽ നി​ന്നും പൈ​ത​ൽ​മ​ല​യി​ലേ​ക്ക് ഇ​ക്കോ ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ട്ര​ക്ക് പാ​ത്ത് നി​ർ​മി​ക്കു​ന്ന​തി​ന് ഭ​ര​ണാ​നു​മ​തി​യാ​യി. ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ര​ണ്ട​ര മീ​റ്റ​ർ വീ​തി​യി​ലാ​ണ് ട്ര​ക്ക് പാ​ത്ത് നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​നാ​യി 17,85,000 രൂ​പ​യാ​ണ് എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച് ക​ള​ക്ട​റും ഡി​എ​ഫ്ഒ​യും ഉ​ത്ത​ര​വാ​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ് ക​ൺ​സ്ട്ര​ക്ഷ​ൻ സൊ​സൈ​റ്റി​യാ​ണ് ഇ​തി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ത​യാ​റാ​യി​ട്ടു​ള്ള​തെ​ന്ന​റി​യു​ന്നു.


പൈ​ത​ൽ​മ​ല-​പാ​ല​ക്ക​യം ത​ട്ട് ടൂ​റി​സം സ​ർ​ക്യൂ​ട്ടി​ൽ കാ​പ്പി​മ​ല, മ​ഞ്ഞ​പ്പു​ല്ല് പ്ര​ദേ​ശ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ല​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വും സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ.​പി. സാ​ബു ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ജോ​ൺ ബ്രി​ട്ടാ​സ് എം​പി കാ​പ്പി​മ​ല, മ​ഞ്ഞ​പ്പു​ല്ല് പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് പു​തി​യ ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​താ​ണ്.

Post a Comment

Previous Post Next Post