വീണ്ടും കുറഞ്ഞ് സ്വര്‍ണവില; പവന് 80 രൂപ താഴ്‌ന്നു

 


സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. 37,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഒരു ​ഗ്രാം സ്വർണത്തിന് 4640 രൂപയിലാണ് വ്യാപാരം നടക്കുന്നത്.  18 ദിവസത്തിനിടെ 1300 രൂപയിലധികമാണ് കുറഞ്ഞത്. കഴിഞ്ഞ മാസം 13ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 38,520 രൂപയില്‍ എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്.

Post a Comment

Previous Post Next Post