കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്ബുകള്‍ 23ന് അടച്ചിടുമെന്ന് പെട്രോളിയം വ്യാപാരികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
22ന് അര്‍ധരാത്രി 12 മുതല്‍ 23 അര്‍ധരാത്രി 12വരെയാണ് സമരം.
ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഔട്ട്ലെറ്റുകളിലെ ഇന്ധനക്ഷാമം പരിഹരിക്കുക, പ്രീമിയം പെട്രോളും ലൂബ്രിക്കന്റുകളും അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കുക, ബാങ്ക് അവധിദിവസങ്ങളിലും ഇന്ധനലഭ്യത ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് ചെയര്മാന് ടോമിതോമസ്, കണ്‍വീനര്‍ ശബരീനാഥ്, ജോണി കുതിരവട്ടം, കോമു, സുനിത് ഏബ്രഹാം എന്നിവര്‍ പറഞ്ഞു.

Post a Comment