തിരുവനന്തപുരം: ഇക്കുറിയും സംസ്ഥാനത്ത് തിരുവോണ ദിവസം ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവോണത്തിന് അവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഓണക്കാലത്ത് രണ്ട് ദിവസം ബെവ്കോ മദ്യവില്‍പ്പനശാലകള്‍ അടഞ്ഞുകിടക്കും.
നാലാം ഓണമായ ചതയം ദിനം സംസ്ഥാനത്ത് നേരത്തെ തന്നെ ഡ്രൈ ഡേ പട്ടികയിലുണ്ട്. അന്ന് ബാറുകളിലും മദ്യം ലഭിക്കില്ല. എന്നാല്‍ തിരുവോണ ദിവസം ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും. നേരത്തെ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷം പ്രമാണിച്ച് ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് അവധി നല്‍കിയിരുന്നു. അന്നും ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്നു.

Post a Comment