കാനഡയില്‍ കുത്തേറ്റ് 10 പേര്‍ മരിച്ചു; 15പേര്‍ക്ക് പരിക്ക്, രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു



ഓട്ടവ: കാനഡയില്‍ 10 പേര്‍ കുത്തേറ്റ് മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമികളായ രണ്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഡാമിയന്‍(30), മൈല്‍സ് സാന്‍ഡേഴ്സന്‍(31)എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.

സസ്‌കാഷെവാന്‍ പ്രവിശ്യയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ആക്രമണത്തെ തുടര്‍ന്ന് 2,500 പേര്‍ അധിവസിക്കുന്ന ജെയിംസ് സ്മിത്ത് ക്രീ നേഷന്‍ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, അതേസമയം സസ്‌കാച്ചെവന്‍ പ്രവിശ്യയിലെ ആളുകളോട് മറ്റൊരിടത്തേക്ക് മാറിത്താമസിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

പരിക്കേറ്റ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികള്‍ കൃത്യത്തിനു ശേഷം കാറില്‍ രക്ഷപ്പെട്ടെന്നാണ് സൂചന. ആക്രമണത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

Post a Comment

Previous Post Next Post