ആലക്കോട്: വീട്ടുകാർ അമേരിക്കയിൽ
പോയ സമയത്ത് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് വൻ കവർച്ച നടത്തി. കരുവഞ്ചാലിന് സമീപം മീൻ പറ്റിയിലെ റിട്ട. പ്രധാനധ്യാപകൻ കല്ലംപ്ലാക്കൽ കെ.ഡി ബേബിയുടെ വീടാണ് കൊള്ളയടിച്ചത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. മീൻപറ്റി- വായാട്ടുപറമ്പ് ലിങ്ക് റോഡിന്
സമീപമാണ് ബേബി മാസ്റ്ററുടെ വീട്. പെരുമ്പടവ് ഹൈസ്കൂളിൽ നിന്ന് വിരമിച്ച ബേബിയും വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപികയായ ഭാര്യ സെലിനും കഴിഞ്ഞ ഏപ്രിൽ 22ന് അമേരിക്കയിലുള്ള മകൻ പ്രിൻസിന്റെ അടുത്തേയ്ക്ക് പോയിരുന്നു. അടുത്ത ഒക്ടോബറിലെ ഇവർ തിരിച്ചുവരികയുള്ളൂ. സെലിന്റെ സഹോദരനും ആലക്കോട് വ്യാപാരിയുമായ വായാട്ടുപറമ്പിലെ തേരാംകുടിയിൽ റിജോഷ് ജയിംസാണ്
വീടിന്റെ കാര്യങ്ങൾ നോക്കിവന്നത്. കഴിഞ്ഞ ദിവസം രാവിലെ റിജോഷും ഭാര്യ അനിതയും ഈ വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്ന
വിവരമറിയുന്നത്. ടി.വി, കമ്പ്യൂട്ടർ, ലാപ്ടോപ്പ്,രണ്ട് പെഡൽ ഫാൻ, ഇൻവേർട്ടർ, ബാറ്ററി,അയൺ ബോക്സ്, ഗ്യാസ് സിലിണ്ടർ തുടങ്ങി 75,000ത്തോളം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് കവർച്ച ചെയ്തത്. മുറികൾക്കുള്ളിലെ അലമാരകളും മറ്റും തുറന്ന നിലയിലും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലുമാണ്. പൂട്ടിക്കിടന്ന വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് കുത്തിപ്പൊളിച്ചാണ്
മോഷ്ടാക്കൾ അകത്ത് കടന്നത്. വീട്ടുവളപ്പിലെ ഗെയിറ്റ് പൂട്ടിയിട്ടതായിരുന്നുവെങ്കിലും ഒരു തടിക്കഷ്ണം ഉപയോഗിച്ച് മതിൽ ചാടിക്കടന്നാണ് കവർച്ചാസംഘം
അകത്തുകടന്നത്. കവർച്ചക്ക് ശേഷം മുൻവശത്തെ വാതിൽ ചാരിയാണ് സംഘം സ്ഥലംവിട്ടത്. സംഭവത്തിൽ റിജോഷിന്റെ പരാതിയിൽ ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണം
തുടങ്ങി.സി.ഐ. എം.പി വിനീഷ് കുമാർ, പ്രിൻസിപ്പൽഎസ്.ഐ: കെ. ഷറഫുദീൻ,
എസ്.ഐ: പി.വി ഗംഗാധരൻ
എന്നിവരുടെ നേതൃത്വത്തിൽ
പോലീസ് സ്ഥലത്തെത്തി
അന്വേഷണം നടത്തി. കണ്ണു
രിൽ നിന്ന് ഡോഗ് സ്ക്വാഡും
വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകളും ശേഖരിച്ചിട്ടുണ്ട്.സ്വർണവും പണവും ലക്ഷ്യമിട്ടെത്തിയ കവർച്ചാ സംഘം
ഇവയൊന്നും ലഭിക്കാതെ വന്ന
തിനെത്തുടർന്ന് വീട്ടുസാധന
ങ്ങൾ കൊള്ളയടിക്കുകയായിരു
ന്നു വെന്നും വാഹനത്തിലെ
ത്തിയ സംഘമാണ് ഇതിന്
പിന്നിലെന്നുമാണ് നിഗമനം.
വീട്ടിൽ നിരീക്ഷണ ക്യാമറ
സ്ഥാപിച്ചിരുന്നു വെങ്കിലും
ഇടിമിന്നലിനെത്തുടർന്ന് ഇത്
പ്രവർത്തന രഹിതമായിരുന്നു.
ഈ സാഹചര്യത്തിൽ പരിസ
നിരീക്ഷണ ക്യാമറ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
.jpeg)
Post a Comment