കുമരകത്തേക്ക് കെ എസ് ആര്‍ ടി സി യാത്ര

 


സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കെ എസ് ആര്‍ ടി സി കണ്ണൂര്‍ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ വിനോദയാത്ര നടത്തുന്നു.

വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും.

ആദ്യ ദിവസം കെ എസ് ആര്‍ ടി സി ഡബിള്‍ ഡെക്കര്‍ ബസില്‍ തിരുവനന്തപുരം നഗരം ചുറ്റിക്കാണും. പത്മനാഭസ്വാമി ക്ഷേത്രം, കുതിരമാളിക, മ്യൂസിയം, പ്ലാനറ്റേറിയം, കോവളം ബീച്ച്‌, ശംഖുമുഖം ബീച്ച്‌, ലുലുമാള്‍ എന്നിവയും കാണാന്‍ സൗകര്യമൊരുക്കും.

രണ്ടാം ദിവസം കുമരകത്ത് ഹൗസ് ബോട്ടില്‍ കായല്‍ സഞ്ചാരവും മറൈന്‍ ഡ്രൈവിംഗില്‍ സൈറ്റ് സീന്‍ സൗകര്യവും ഒരുക്കും. ഡോര്‍മിറ്ററിയിലെ താമസം ഉള്‍പ്പടെ ഒരാള്‍ക്ക് 3400 രൂപയാണ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 8089463675, 9496131288, 9048298740 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടുക.

Post a Comment

Previous Post Next Post