രാജ്യത്തിന്റെ 75ാം സ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് നാളെ ബിവറേജസുകള്‍ക്ക് അവധി. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍ക്കാണ് അവധി പ്രഖ്യാപിച്ച് ജനറല്‍ മാനേജര്‍ ഉത്തരവിറക്കിയത്. ബിവറേജസ് കോർപറേഷൻ ഓഫീസുകൾക്ക് സ്വാതന്ത്ര്യദിനത്തിന് അവധിയാണെങ്കിലും വിൽപനശാലകൾ പ്രവർത്തിക്കുമായിരുന്നു. ഇത്തവണ ബെവ്കോ വിൽപനശാലകൾക്ക് അവധി അനുവദിക്കണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് അവധി.

Post a Comment