വയനാട്ടിലേക്ക് പുതിയ പാക്കേജുമായി കെഎസ്‌ആര്‍ടിസി



വയനാട് : വയനാട്ടിലേക്ക് പുതിയ യാത്രാ പാക്കേജുമായി കെഎസ്‌ആര്‍ടിസി കണ്ണൂര്‍ ടൂറിസം സെല്‍. രാവിലെ ആറിന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് രാത്രി 10.30ന് തിരിച്ചെത്തുന്ന രീതിയിലാണ് ടൂര്‍ പ്ലാന്‍ ചെയ്തിട്ടുള്ളത്.

തുഷാരഗിരി വെള്ളച്ചാട്ടം സന്ദര്‍ശിച്ചതിന് ശേഷം താമരശ്ശേരി ചുരം കയറി ലക്കിടി വ്യൂ പോയിന്റ്, ഹണി മ്യൂസിയം, പൂക്കോട് തടാകം, എന്‍ ഊര് ആദിവാസി പൈതൃക ഗ്രാമം എന്നിവിടങ്ങളിലാണ് സന്ദര്‍ശിക്കുക. ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഈവനിംഗ് ടീ സ്നാക്സ്, ഡിന്നര്‍, എന്‍ട്രി ഫീ ഉള്‍പ്പെടെ ഒരാള്‍ക്ക് 1140 രൂപയാണ് ചാര്‍ജ്.

ആഗസ്റ്റ് 21ന് ആദ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. തീവ്രമഴ കാരണം നിര്‍ത്തി വെച്ചിരുന്ന പൈതല്‍മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവിടങ്ങളിലേക്കുള്ള അഡ്വഞ്ചര്‍ ടൂര്‍ പാക്കേജും 21ന് പുനരാരംഭിക്കും. 750 രൂപയാണ് ചാര്‍ജ്. രാവിലെ എഴിന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രാത്രി ഒമ്ബതിന് തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഫോണ്‍: 9605372288, 8089463675.

Post a Comment

Previous Post Next Post