യുപിഐ (UPI) ഇടപാടുകള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്തില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനകാര്യ മന്ത്രാലയം. കഴിഞ്ഞ ആഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കിയ ഡിസ്‌കഷന്‍ പേപ്പറില്‍ യുപിഐയ്ക്ക് ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച അഭിപ്രായവും തേടിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ, സമ്ബദ് വ്യവസ്ഥയുടെ ക്ഷമത വര്‍ധിപ്പിക്കുന്ന Digital Public Good എന്നാണ് മന്ത്രാലയം യുപിഐയെ വിശേഷിപ്പിച്ചത്. യുപിഐ സേവനങ്ങളുടെ ഭാഗമാകുന്നവര്‍ക്ക് ഉണ്ടാകുന്ന ചെലവ് മറ്റ് മാര്‍ഗങ്ങളിലൂടെ നികത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 800 രൂപയുടെ യുപിഐ ഇടപാട് നടക്കുമ്ബോള്‍ 2 രൂപ ചെലവ് വരുന്നുണ്ടെന്ന് ഡിസ്‌കഷന്‍ പേപ്പറില്‍ ആര്‍ബിഐ പറഞ്ഞിരുന്നു.

Post a Comment