കണ്ണൂര്‍ ജില്ലയില്‍ റെയ്ഡ് ശക്തമാക്കി എക്‌സൈസ്; നടപടി ഓണത്തിനു മുന്നോടിയായുള്ള സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി

  


കണ്ണൂര്‍:കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി തുടര്‍ച്ചയായി കണ്ണൂര്‍ ജില്ലയില്‍ നിന്ന് മയക്കുമരുന്നും വ്യാജ മദ്യവും പിടിച്ചു വരികയാണ്.

ഓണം അടുത്തതിനാല്‍ ഓണത്തിന്റെ ഭാഗമായി സ്‌പെഷ്യല്‍ ഡ്രൈവുമായി പൊലീസും എക്‌സൈസും കണ്ണൂര്‍ ജില്ലയില്‍ രംഗത്ത് വന്നിരുന്നു. ഓണം സീസണുകളില്‍ സാധാരണഗതിയില്‍ വ്യാജ മദ്യ വില്പനയും കഞ്ചാവിന്റെ ഉപയോഗവും വര്‍ധിച്ചുവരുന്നതായി ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.

വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വില്‍പ്പന നടക്കുന്നു എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകളിലും കോളേജുകളുടെയും പരിസരങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു. കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഒരു പ്രിവന്റ്റ്റീവ് ഓഫീസറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ ആരംഭിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂമിലേക്ക് എന്തെങ്കിലും വിധ പരാതി ലഭിക്കുകയാണെങ്കില്‍ പെട്ടെന്ന് തന്നെ തുടര്‍നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



കഴിഞ്ഞദിവസം എക്‌സൈസ് സംഘം റെയില്‍വേ പ്രൊട്ടക്ഷന്‍ പൊലീസുമായി ചേര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 5 കിലോ പുകയിലുല്‍പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു. കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഇന്‍സ്‌പെക്ടര്‍ പി ടി യേശുദാസിന്റെ നേതൃത്വത്തിലായിരുന്നു ഈ പരിശോധന നടന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഉപയോഗിക്കാനായി പുകയിലുല്‍പന്നങ്ങള്‍ വന്‍തോതില്‍ ജില്ലയിലേക്ക് എത്തുന്നുണ്ട് എന്നുള്ള വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ഇതിന് തടയിടാന്‍ ശക്തമായ പരിശോധന അതിര്‍ത്തി പ്രദേശങ്ങളിലും ട്രെയിനുകളിലും വരും ദിവസങ്ങളിലും നടത്തും.

താലൂക്ക് പരിധികളില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ട്രൈക്ക് ഫോര്‍ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയിലെ 12 റേഞ്ചുകളിലും ഇന്റലിജന്‍സ് ടീമിനെയും നിയോഗിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വ്യാജ മദ്യവും, മാഹി മദ്യവും, വാറ്റും, കഞ്ചാവും എക്‌സൈസിന്റെയും പൊലീസിന്റെയും റെയ്ഡുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളില്‍ നിന്നും പിടിച്ചിരുന്നു. വാഹന പരിശോധനയിലും നിരവധി ആളുകള്‍ നിന്ന് കഞ്ചാവും മറ്റും പിടിച്ചെടുത്തിരുന്നു.

Post a Comment

Previous Post Next Post