എസ്ഐ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു

 


കോഴിക്കോട്ട് നെഞ്ചുവേദനയെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണു മരിച്ചു. താമരശ്ശേരി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ സനൂജാണ് (37) മരിച്ചത്. രാവിലെ ജോലിക്ക് എത്തിയ ഉടനെ നെഞ്ചുവേദന അനുഭവപ്പെടുകയും സ്റ്റേഷനില്‍ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post